ഗുജറാത്തിലും മഹാരാഷ്ട്രയിലും ഒമിക്രോൺ | National | Deshabhimani

ന്യൂഡൽഹി> ഗുജറാത്തിലും മഹാരാഷ്ട്രയിലും ഒമിക്രോൺ സ്ഥിരീകരിച്ചതോടെ രാജ്യത്ത്‌ കൊറോണ വൈറസിന്റെ പുതിയ വകഭേദം സ്ഥിരീകരിച്ചവർ നാലായി.

സിംബാബ്‌വേയിൽനിന്ന്‌ ഗുജറാത്തിലെ ജാംനഗറിലെത്തിയ എഴുപത്തിരണ്ടുകാരനാണ്‌ സ്ഥിരീകരിച്ചതെന്ന്‌ സംസ്ഥാന ആരോഗ്യകമീഷണർ ജയ്‌പ്രകാശ്‌ ശിവ്‌ഹരേ അറിയിച്ചു. നിലവിൽ ജി ജി ആശുപത്രിയിൽ ചികിത്സയിലാണ്‌. നവംബർ 28നാണ്‌ ഇന്ത്യൻ വംശജരായ മൂന്ന്‌ പേർ ഒരു ചടങ്ങിൽ പങ്കെടുക്കാൻ സിംബാബ്‌വേയിൽനിന്ന്‌ ഗുജറാത്തിലെത്തിയത്‌.

അഹമ്മദാബാദ്‌ വിമാനത്താവളത്തിൽനിന്ന്‌ റോഡ്‌ മാർഗം ജാംനഗറിലെത്തി.രോഗം സ്ഥിരീകരിച്ചയാളുടെ കൂടെവന്ന രണ്ട്‌ പേരുടെയും  അടുത്ത്‌ ഇടപഴകിയ കുടുംബത്തിലെ 10 പേരുടെയും പരിശോധനാഫലം നെഗറ്റീവാണ്‌. ഇവരെല്ലാം നിരീക്ഷണത്തിലാണ്‌.

ദക്ഷിണാഫ്രിക്കയിൽ നിന്നും ദുബായ്‌, ഡൽഹി വഴി മുംബൈയിൽ എത്തിയമുപ്പത്തിമൂന്നുകാരനും ഒമിക്രോൺ സ്ഥിരീകരിച്ചു. നിലവിൽ കല്യാൺ ഡോംബിവാലിയിലെ കോവിഡ്‌ കേന്ദ്രത്തിൽ ചികിത്സിയിലാണ്‌. ഇയാളുമായി അടുത്ത്‌ ഇടപഴകിയ 12 പേരുടെയും സമ്പർക്കം പുലർത്തിയ 23 മറ്റുള്ളവരുടെയും പരിശോധനാഫലം നെഗറ്റീവാണ്‌.

ബംഗളൂരുവിലെ നാൽപ്പത്തിയാറുകാരനായ ഡോക്ടർക്കും ഇന്ത്യയിലെത്തിയ ദക്ഷിണാഫ്രിക്കൻ സ്വദേശിക്കും നേരത്തേ ഒമിക്രോൺ സ്ഥിരീകരിച്ചിരുന്നു. അതേസമയം, ചില ജില്ലകളിൽ രോഗവ്യാപനവും മരണസംഖ്യയും ഉയരുന്ന സാഹചര്യത്തിൽ പ്രതിരോധം ശക്തമാക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ കേന്ദ്രസർക്കാർ ചില സംസ്ഥാനങ്ങൾക്ക്‌ കത്ത്‌ നൽകി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


മറ്റു വാർത്തകൾ

var js, fjs = d.getElementsByTagName(s)[0];

if (d.getElementById(id)) return;

js = d.createElement(s); js.id = id;

js.src = "//connect.facebook.net/en_US/sdk.js#xfbml=1&version=v2.3";

fjs.parentNode.insertBefore(js, fjs);

}(document, 'script', 'facebook-jssdk'));

Source link

Leave a Reply

Your email address will not be published. Required fields are marked *

WP Tumblr Auto Publish Powered By : XYZScripts.com
Follow by Email
WhatsApp