Young man Testing 72 varieties of paddy seeds and paddy cultivation in idukki | 72 ഇനം നെല്‍വിത്തുകളുടെ പരീക്ഷണം; ഹൈറേഞ്ചിൽ നെല്ല് കൃഷിയുമായി ചെറുപ്പക്കാരൻ

1

72 ഇ​നത്തിലുളള വിവിധ തരം നെ​ല്‍വി​ത്തു​ക​ളാ​ണ് ബൈ​നോ പാ​ട​ത്ത് പ​രീ​ക്ഷ​ണ അ​ടി​സ്ഥാ​ന​ത്തി​ല്‍ കൃ​ഷി​യി​റ​ക്കി​യ​ത്. കാ​ല​ങ്ങ​ളാ​യി ബൈ​നോ​യു​ടെ കു​ടും​ബം കു​ര​ങ്ങാ​ട്ടി പാ​ട​ശേ​ഖ​ര​ത്ത് നെ​ല്‍കൃ​ഷി​യി​റ​ക്കു​ന്നു. ഹൈ​റേ​ഞ്ചി​ന്റെ കാ​ലാ​വ​സ്ഥ​ക്ക് അ​നു​യോ​ജ്യ ​ആ​കു​ന്ന, കൂ​ടു​ത​ല്‍ വി​ള​വ് ന​ല്‍കു​ന്ന നെ​ല്ലി​നം ക​ണ്ടെ​ത്തി കൃ​ഷി വ്യാ​പി​പ്പി​ക്കു​ക​യാ​ണ് ഉ​ദ്ദേ​ശ്യ​മെ​ന്ന് ബൈ​നോ പ​റ​ഞ്ഞു. യു.​ എ​ന്‍ .​ഡി. ​പി​ യു​ടെ​യും കൃ​ഷി​ഭ​വ​ന്റെയും എല്ലാം പി​ന്തു​ണ ബൈ​നോ​യു​ടെ ഈ ​പു​തി​യ പ​രീ​ക്ഷ​ണ​ത്തി​ൽ ഉണ്ട്. ചി​ല വി​ത്തി​ന​ങ്ങ​ള്‍ യു.​എ​ന്‍.​ഡി.​പി വ​ഴി​യും കൃ​ഷി​ ഭ​വ​ന്‍ വ​ഴി​യു​മൊ​ക്കെ ല​ഭ്യ​മാ​യ​പ്പോ​ള്‍ ചി​ല വി​ത്തി​ന​ങ്ങ​ള്‍ ബൈ​നോ സ്വ​യം ക​ണ്ടെ​ത്തി.

വെടിയുണ്ട കൊണ്ട് വീണിട്ടും ഗാന്ധിയന്‍ മാര്‍ഗത്തില്‍ നിന്ന് അണുവിട ചലിക്കാതെയുള്ള സമരം: ഉമ്മൻചാണ്ടി

വെടിയുണ്ട കൊണ്ട് വീണിട്ടും ഗാന്ധിയന്‍ മാര്‍ഗത്തില്‍ നിന്ന് അണുവിട ചലിക്കാതെയുള്ള സമരം: ഉമ്മൻചാണ്ടി

2

ഒ​ഡി​ഷ, ഛത്തി​സ്​​ഗ​ഢ്​, ഝാ​ര്‍ഖ​ണ്ഡ്, ക​ര്‍ണാ​ട​ക, തെ​ല​ങ്കാ​ന തു​ട​ങ്ങി സം​സ്ഥാ​ന​ങ്ങ​ളി​ല്‍ കൃ​ഷി​യി​റ​ക്കു​ന്ന നെ​ല്‍വി​ത്തു​ക​ള്‍ വ​രെ ബൈ​നോ​യു​ടെ പാ​ട​ത്ത് പ​രീ​ക്ഷ​ണാ അടി​സ്ഥാ​ന​ത്തി​ല്‍ വ​ള​രു​ന്നു​ണ്ട്. ന​സ​ര്‍ ബാ​ത്ത്, ര​ത്‌​ന​ചൂ​ഡി, ബ്ലാ​ക്ക് ജാ​സ്മി​ന്‍, തു​ള​സി ബോ​ഗ് തു​ട​ങ്ങി​യ​വ​യൊ​ക്കെ അ​വ​യി​ല്‍ ചി​ല​തു​മാ​ത്രം. മു​മ്പ് ബൈ​നോ പ​രീ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തി​ല്‍ കൃ​ഷി​യി​റ​ക്കി​യ വി​ത്തി​നം കൂ​ടു​ത​ല്‍ പാ​ട​ങ്ങ​ളി​ലേ​ക്ക് വ്യാ​പി​പ്പി​ച്ചി​ട്ടു​ണ്ട്. ഇ​പ്പോ​ഴ​ത്തെ പ​രീ​ക്ഷ​ണം വി​ജ​യം ക​ണ്ടാ​ല്‍ നെ​ല്‍കൃ​ഷി കൂ​ടു​ത​ല്‍ ആ​ദാ​യ​ക​ര​മാ​ക്കാ​മെ​ന്നാ​ണ് ഈ ചെറുപ്പക്കാരന്റെ പ്ര​തീ​ക്ഷ.

3

അതേസമയം, ആദായത്തിനായി ബൈനോ ശ്രമിക്കുമ്പോൾ ജില്ലയിലെ പച്ചക്കറിയുടെ വിലയും വർദ്ധിക്കുകയാണ്. ഇടുക്കി തൊടുപുഴയിലെ പച്ചക്കറിയുടെ വിപണി വിലകൾ സാധാരണ മനുഷ്യനെ പ്രതിസന്ധിയിൽ ആക്കുന്നു. നിത്യ ഉപയോഗത്തിനായി നാം നിത്യ ജീവിതത്തിൽ ഉപയോഗിക്കുന്ന പച്ചക്കറികൾക്കാണ് പ്രതീക്ഷിക്കാത്ത തരത്തിൽ വില ഉയരുന്നത്. ഇത്തരത്തിൽ ജില്ലയിൽ ഉയരുന്ന പച്ചക്കറിയുടെ വില വർദ്ധവ് ഉപയോക്താക്കളെ വലിയ പ്രതിസന്ധിയിലേക്കാണ് തള്ളി വിടുന്നത്

cmsvideo

ഇനി കുത്തിവെക്കണ്ട..വാക്സിൻ മൂക്കിലൂടെ ഒഴിച്ചാൽ മതി..മികച്ച പ്രതിരോധ ശേഷിയും

4

കഴിഞ്ഞ ദിവസങ്ങളിലെ വില അനുസരിച്ച് ഒരു കിലോ തക്കാളിക്ക് 80 രൂപയാണ് തൊടുപുഴയിൽ വില. കാരറ്റിന് 70 മുതൽ 80 രൂപ വരെ. ഉരുള ക്കിഴങ്ങിനും സവാളയ്ക്കും 50 രൂപയായി ഉയർന്നു. നിലവിൽ പച്ചക്കറി വിപണിയിലെ വിലക്കയറ്റം കണ്ട് പകച്ചു നിൽക്കുകയാണ് ജനം. രണ്ടാഴ്ചയ്ക്കിടെ മാത്രം അത്യാവശ്യ പച്ചക്കറികൾ ഉൾപ്പെടെ പലതിനും വില ഉയരുകയായിരുന്നു. കാലാവസ്ഥാ വ്യതിയാനവും പല സംസ്ഥാനങ്ങളിലും ഉണ്ടായ കനത്ത മഴയുമാണ് ഇപ്പോഴത്തെ ഈ വില വർധനയ്ക്ക് പ്രധാന കാരണമായി പറയുന്നത്.
ബീൻസ്, വെണ്ടയ്ക്ക, പാവയ്ക്ക, മുരിങ്ങ, പയർ തുടങ്ങി പല ഇനങ്ങൾക്കും വില നല്ല രീതിയിൽ തന്നെ ഉയർന്നിട്ടുണ്ട്. എന്നാൽ, ദീപാവലിക്ക് ശേഷം പച്ചക്കരിയുടെ വില വിപണിയിൽ കുറയുമെന്നാണ് പ്രതീക്ഷിച്ചതെങ്കിലും ഇതിന് വിപരീതമായ രീതിയിലുളള തിരിച്ചടിയായിരുന്നു ഫലത്തിൽ ഉണ്ടായത്. പല പച്ചക്കറികൾക്കും നിലവിൽ വിപണിയിൽ വില കുതിച്ച് പോകുകയാണ്.
കോവിഡ് പ്രതിസന്ധിയിൽ നിന്ന് പതിയെ കരകയറാനുള്ള ശ്രമത്തിനിടെയാണ് ജനത്തിന് ഇരുട്ടടിയായി പാചകവാതകം, ഇന്ധനം, പച്ചക്കറി തുടങ്ങി എല്ലാറ്റിനും വില കുതിച്ചുയരുന്നത്. വിലക്കയറ്റം കുടുംബ ബജറ്റുകളുടെ താളം തെറ്റിക്കുകയാണ്. പച്ചക്കറി വില വർധന ഹോട്ടൽ ഉടമകളെയും പ്രതിസന്ധിയിൽ ആക്കുന്നു. എന്നാൽ, വില കൂടിയതോടെ വിൽപന കുറഞ്ഞതായി പച്ചക്കറി വ്യാപാരികൾ പറയുന്നു. ജില്ലയിലെ പല സ്ഥലങ്ങളിലും പച്ചക്കറികൾക്ക് 5 മുതൽ 20 രൂപ വരെ വിലയിൽ വ്യത്യാസമുണ്ട്.

Source link

Leave a Reply

Your email address will not be published. Required fields are marked *

WP Tumblr Auto Publish Powered By : XYZScripts.com
Follow by Email
WhatsApp